2011 ഡിസംബർ 28, ബുധനാഴ്‌ച

മൊട്ടതല

മൊട്ടത്തല  അഥവാ  മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ്
നിങ്ങളുടെ കാഴ്ച്ചയെ ആശ്രയിച്ചിരിക്കുന്ന 
ഒരു അനുഭവം ആണ്
ഈ തലയെ  നിങ്ങള്‍ ഗയയില്‍ കണ്ടാല്‍
 ബുദ്ധഭിക്ഷു  എന്ന് വിളിക്കാം
ഈ തല നിങ്ങള്‍  മക്കയിലെ തെരുവില്‍ കണ്ടാല്‍
ഹജ്ജോ ഉമ്രയോ കഴിഞ്ഞെന്നു കരുതപ്പെടാം
ഈ മൊട്ട തല  ചിലനാടില്‍  കലാപകാരികളുടെ
അടയാളം ആണ്
ഈ മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ്‌
പളനിയില്‍ കണ്ടാല്‍  ഏതോ നേര്‍ച്ചയാണ്‌
ഈ മൊട്ട തല  ഗള്‍ഫില്‍ കണ്ടാല്‍
ചോദ്യം  ......?
ചോദ്യം ............?
ഇത്രയും കാലം ജയിലില്‍ ആയിരുന്നോ   എന്നാകാം
അതിനാല്‍  ഒരു മൊട്ടത്തല
കാണുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ