1990-91 കാഞ്ഞങ്ങാട്ട് നെഹ്‌റു കോളേജില്‍ വെച്ച് നടന്ന എ സോണ്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത ."ശിധലികൃധമാകുന മാനുഷിക ബന്ധങ്ങള്‍" എന്ന വിഷയത്തെ അധികരിച്ച് എഴുതിയ ഈ കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയത് മാഹി കോളേജിലെ ഒരു സുഹൃത്തിനു ആയിരുന്നു കവിയുടെ പേര്‍ നിങ്ങളുടെ അഭിപ്രായ പ്രകടനത്തിനുശേഷം ഞാന്‍ പ്രഖ്യാപിക്കുന്നത് ആയിരിക്കും
ആകുലതയുടെ ആല്‍ മരത്തിന്‍ ചുവട്ടില്‍
ഇനി ഈ നേര്‍ത്ത തിരിമാത്രം
ഹോമ കുണ്ഡതിന്‍ ജിഹ്വയില്‍ നിന്നും
പടുതിരിയായി തെറിച്ചു വീണ ഈ തിരി
ഒരു കാലത്തിനും വിളക്കാവില്ല
ഇവിടുത്തെ ഓരോ വാക്കും
ഓരോ അപകടങ്ങളിലേക്ക് തുറന്നു വെച്ച വാതിലുകള്‍
അമ്മ ; ഓര്‍മയുടെ മുലപ്പാലില്‍ ..
സ്നേഹ മധുരിമയ്ക്കപ്പുരം മുലക്കണ്ണില്‍ തേച്ചു തന്ന
കയ്പ്പ് മാത്രം ഓര്‍മിച്ചു കൊണ്ടിരിക്കുന്ന പുത്രന്‍ മാരുടെ കാലംഓരോ ബന്ധങ്ങളിലും ധ്രതാരഷ്ട്രാ ആലിംഗനം
മുള്ള് വേലി തീര്‍ത്ത കൌരവകാലത്തില്‍
നാം ജന്മത്തിന്‍ കണക്കു അച്ഛന്റെ പറ്റു പടിയില്‍
ചേര്‍ത്ത് കൊണ്ടു ; കണ്ണ് പൊത്തി കളിക്കുന്നു
ഇവിടുത്തെ ഓരോ ചുമര്ചിത്രങ്ങള്‍ക്കും
ചോരയുടെ തീഷ്ണ ഗന്ധം
ഉണങ്ങിയ ചോരയില്‍ കൂനന്‍ ഉറുമ്പുകള്‍
വലിയ കറുത്ത വൃത്തം ചമയ്ക്കുമ്പോള്‍
ഞാന്‍ അറിയുന്നു :
ഇത് തളിരിലകള്‍ക്കു വളരാനുള്ള കാലമല്ല ഇത് ഒരു ചെടിയ്ക്കും പൂക്കാനുള്ള കാലമല്ല
ഇത് ആസുരതയുറെ അമ്ല രസം കുടിച്ചു കൊണ്ട്
വിറളി പിടിച്ചോടുന്ന കലികാലതിന്‍
അലര്‍ച്ചയില്‍ വിറങ്ങലിചിരിക്കുന്ന
ബന്ധമേ ഇല്ലാത്ത ബന്ധനകാലം