2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

വികസിത രാജ്യങ്ങളിലെ പ്രക്ഷോഭമുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍


ഉപഭോഗാസക്തിക്കെതിരായ ആഡ്ബസ്റ്റേഴ്സ് എന്ന സംഘം ഇന്റര്‍നെറ്റ് വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് പലതരക്കാരായ ആളുകളുടെ ഒരു ഒത്തുചേരലായാണ് സെപ്തംബര്‍ മധ്യത്തില്‍ അമേരിക്കയിലെ പ്രക്ഷോഭം ആരംഭിച്ചത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനം അന്ന് അസംതൃപ്തരും ഒരുപക്ഷേ "അറബ് വസന്ത"ത്താല്‍ പ്രചോദിതരുമായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനമായാണ് കാണപ്പെട്ടത്. അത് ഉടനെ തന്നെ ശിഥിലമായി തിരോഭവിക്കുമെന്നും കരുതപ്പെട്ടു. അത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ഒരു ശല്യമായേക്കുമെന്ന കാരണത്താല്‍ മാത്രമാണ്; അക്രമാസക്തരാകാവുന്ന അരാജകവാദികള്‍ക്ക് ഒരു വേദിയായി എന്ന നിലയ്ക്ക് വിശേഷിച്ചും. എന്നാല്‍ ഈ പ്രസ്ഥാനം അതിജീവിക്കുകയും ശക്തിപ്പെടുകയും ചെയ്തു എന്നുമാത്രമല്ല ലോകവ്യാപകമായി പടരുകയും ചെയ്തു എന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. റോമിലെന്ന പോലെ ചിലയിടങ്ങളില്‍

അക്രമസംഭവങ്ങളുമുണ്ടായി. പ്രക്ഷോഭത്തിന്റെ അസംഘടിത സ്വഭാവം അതിന്റെ ദൗര്‍ബല്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പെട്ടെന്നുണ്ടായതാണെങ്കിലും അത് ശക്തിയാര്‍ജിക്കുന്നതും തുടരുന്നതും അതിന്റെ ബലമാണ്. ഇതേ തുടര്‍ന്ന് കോര്‍പറേറ്റ് മൂലധനവും അതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഇത് ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതമായി എന്നത് അത്ഭുതമുളവാക്കുന്നതല്ല. ഈ പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങളാണ്.

ധനികരെ വീണ്ടും കൊഴുപ്പിക്കുകയും മറ്റുള്ളവരെ ദരിദ്രരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കര്‍മാര്‍ക്കും ധനമേലാളന്മാര്‍ക്കും ലഭ്യമായ നീതീകരിക്കാനാത്തത്ര ഭീമമായ "നഷ്ടപരിഹാര"ത്തെയും ധനമൂലധനത്തിന്റെ സാധുതയേയും അത് ചോദ്യം ചെയ്യുന്നു. സമ്പന്നരായ ഒരുശതമാനം ആളുകളിലേക്ക് സാമൂഹ്യ വരുമാനം വഴിതിരിച്ചുവിടുന്നത് വര്‍ധിക്കുമ്പോള്‍(അതില്‍ തന്നെ അതിസമ്പന്നരായ 0.1 ശതമാനം ഏറിയപങ്കും കൈയടക്കുന്നു) മുതലാളിത്തത്തിന്റെ സവിശേഷതയായ വന്‍ അസമത്വത്തെ ഈ പ്രസ്ഥാനം തിരിച്ചറിയുകയും അപലപിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്തിക്കെണിയിലാവുകയും തൊഴില്‍രഹിതരാവുകയും ചെയ്തവര്‍ക്ക് ഒരു സഹായവും ലഭിക്കാതിരുന്നപ്പോള്‍ ധനസ്ഥാപനങ്ങള്‍ക്കും "ബാങ്കര്‍മാര്‍ക്കും" ഭീമമായ "ജാമ്യത്തിലെടുക്കല്‍" നടപ്പാക്കിയതിനെതിരെ അവര്‍ അണിനിരക്കുന്നു. ബജറ്റ് പരിമിതികളുടെ പേരില്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യ ഇടപെടലുകളും പെന്‍ഷനുകളും വെട്ടിക്കുറയ്ക്കുകയും സബ്സിഡികള്‍ പിന്‍വലിക്കുകയും അടിസ്ഥാന സാമൂഹ്യ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ പോലും ധനമാടമ്പിമാര്‍ക്കും കോര്‍പറേറ്റ് മൂലധനത്തിനും കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും മറ്റും അസാധാരണമാം വിധം ഭീമമായ നികുതിയിളവുകള്‍ നല്‍കുന്ന നയം സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലെ പരാജയത്തെയും ഇത് "വേണ്ടത്ര കഴിവില്ലാത്ത" ചിലരുടെ അനിവാര്യ വിധിയാണെന്ന വാദത്തെയും അവര്‍ ചോദ്യം ചെയ്യുന്നു. ഈ മുദ്രാവാക്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായ ഗുണാത്മകമായ നിരവധി വശങ്ങളുണ്ട്.
 

ആധുനിക സമൂഹങ്ങള്‍ക്ക് ലഭ്യമായ ഏക സാമൂഹ്യ-സാമ്പത്തിക ക്രമം ഏതെങ്കിലും തരത്തിലുള്ള മുതലാളിത്തമാണെന്ന വീക്ഷണത്തിന് വ്യക്തമായ വിമര്‍ശമൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും മുതലാളിത്ത ചലനാത്മകതയുടെ പരിണതഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. വിജയകരമായി സമ്പത്താര്‍ജിക്കുന്നത് സ്വയമേവ നീതീകരിക്കുന്നു എന്ന വാദമുയര്‍ത്തി പ്രകടമായും അനധികൃത മാര്‍ഗങ്ങളിലൂടെ മൂലധനം കുന്നുകൂട്ടുന്നതിന് നിയമസാധുത നല്‍കുന്നതിനെ അവര്‍ തള്ളിക്കളയുന്നു. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തിന്റെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയുമല്ല(മുമ്പ് വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം എതിര്‍ത്തത് അവയാണ്); മറിച്ച് ഭരണകൂടത്തെ വന്‍കിട കോര്‍പറേഷനുകളും അതിസമ്പന്നരും കൈയടക്കുന്നതിനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് വിശേഷിപ്പിച്ചതുപോലെ, രണ്ടാം ലോകയുദ്ധാനന്തര "സുവര്‍ണ യുഗത്തിലെ" മുതലാളിത്തത്തിന്റെ സവിശേഷതയായ ക്ഷേമരാഷ്ട്രത്തെ കോര്‍പറേറ്റ് ക്ഷേമരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെയാണ്. ഇപ്പറഞ്ഞ വശങ്ങളൊക്കെയുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധാരയിലുള്ളവരെല്ലാം, ഒരു പ്രസ്ഥാനമെന്നതിലുപരി ഒരു പ്രതിഷേധമായ ഇതിന്റെ ചില പരിമിതികളില്‍ അല്‍പം നിരാശരാവും. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വ്യവസ്ഥ എന്ന നിലയില്‍ , അരാജകത്വവും പ്രതിസന്ധിയും മുഖമുദ്രയായ, മുതലാളിത്തത്തോടല്ല അതിന്റെ പരിണിത ഫലങ്ങളോടാണ് ഈ കലാപത്തിന്റെ രോഷവും എതിര്‍പ്പും എന്നതാണ് ഒന്നാമത്തെ കാര്യം. പ്രതീകാത്മക രൂപത്തിലുള്ള നശീകരണമല്ലാതെ സ്വകാര്യ സ്വത്തിനെ താത്വികമായി ചോദ്യചെയ്യുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. മുതലാളിത്തത്തിന്റെ സവിശേഷതയായ "അരാജകത്വം" ചാക്രിക പ്രതിസന്ധികളിലേക്കും പരിഹാരമില്ലാത്ത തൊഴിലില്ലായ്മയിലേക്കും നയിക്കുമെന്ന വീക്ഷണം ഉയരുന്നത് അത് സ്വകാര്യ സ്വത്തിനെ അടിസ്ഥാനമാക്കിയുള്ളതായതിനാലും ഭിന്നമായ തീരുമാനമെടുക്കലുകളാല്‍ നയിക്കപ്പെടുന്നതിനാലുമാണെന്നത് കാണാതെ പോവുന്നു.
 മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, വ്യക്തികളായ മുതലാളിമാര്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് ഉരുത്തിരിയുന്ന ഭാവിയെക്കുറിച്ച് ഒരറിവുമില്ലാതെയും മറ്റ് മുതലാളിമാര്‍ എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ച് അവ്യക്തമായ നിഗമനങ്ങള്‍ മാത്രം വച്ചുമായതിനാലാണ് വില്‍പനപ്രശ്നം-അധിക ചരക്ക്, മൂല്യവും പണവും മൂലധനവുമായി പരിവര്‍ത്തിപ്പിക്കുന്നതിലെ കഴിവുകേട്-ഉയരുന്നത്. അവസാനമായി, ഈ പ്രതിഷേധത്തിന് വ്യവസ്ഥയെ മറികടക്കാനുള്ള പ്രകടമായ അഭിലാഷത്തിന്റെ അഭാവമുണ്ട്. അതിനാല്‍ മുതലാളിത്തത്തിന്റെ സവിശേഷമായ ദുരന്തഫലങ്ങളെയും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അതിന്റെ സ്വഭാവത്തെയും മറികടക്കാനാവശ്യമായ ബദല്‍ സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിര്‍ണായക വശങ്ങള്‍ സംബന്ധിച്ച് അവ്യക്തമായി പോലും ഒരു ധാരണയുമില്ല. അതിനാല്‍ ധനത്തെ അസാധുവാക്കുന്നതിനും ഭരണകൂടം സമൂഹത്തില്‍ ഇടപെടുന്ന രീതിയില്‍ നീതിയുടെ
തരിമ്പെങ്കിലും ഉറപ്പുവരുത്താനും ജനമുന്നേറ്റത്തിന് കഴിഞ്ഞാലും മുതലാളിത്തം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ഉടനെ മാറ്റം ഉറപ്പുവരുത്താന്‍ അതിന് കഴിയില്ല. സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തിലുള്ള സംശയങ്ങള്‍ക്ക് ഈ അടിസ്ഥാനങ്ങളുള്ളപ്പോഴും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലും അതിന്റെ പൊടിപ്പുകളിലും അന്തര്‍ലീനമായ രാഷ്ട്രീയ മുന്നേറ്റം അംഗീകരിക്കപ്പെടേണ്ടതുണ്ട്. അറബ് വസന്തത്താല്‍ പ്രചോദിതമായതാണെങ്കില്‍ പോലും ഈ പ്രസ്ഥാനങ്ങളുണ്ടായത് ലോകത്തിലെ അല്‍പവികസിത രാജ്യങ്ങളിലോ അവികസിത രാജ്യങ്ങളിലോ അല്ല, വികസിത രാജ്യങ്ങളിലാണ് എന്നത് ശ്രദ്ധിക്കുക. വികസിത രാജ്യങ്ങളില്‍ തന്നെ, കലാപത്തിന്റെ ആദ്യ സൂചനകള്‍ കണ്ടത് സ്പെയിന്‍ പോലുള്ള രാജ്യങ്ങളിലായിരുന്നെങ്കിലും ഇപ്പോള്‍ പ്രക്ഷോഭം കേന്ദ്രീകരിച്ചിരിക്കുന്നത് മുതലാളിത്തം കൂടുതല്‍ പുരോഗതി നേടിയ മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ , വിശേഷിച്ച് ആഗോള ധനകേന്ദ്രങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലും ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആധുനിക മുതലാളിത്തം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഭാഗികമായി അത് തൊഴിലാളികളുടെ രെു കൂട്ടത്തെ ഒന്നിപ്പിക്കുന്ന തൊഴിലന്തരീക്ഷം കുറഞ്ഞു എന്നതിനാലാണ്. സ്ഥിരമല്ലാത്ത തൊഴിലും ഭീമമായ തൊഴിലില്ലായ്മയും തൊഴില്‍സേനയില്‍ സംഘടിതവും യൂണിയനുകളുള്ളതുമായ തൊഴിലാളികളുടെ അനുപാതം കുറച്ചു എന്നതാണ് മറ്റൊരു കാരണം. ഇത് സംഭവിക്കുന്നത് മുതലാളിത്തത്തിന്റെ അനിവാര്യമായ ചലനനിയമങ്ങളുടെ ഫലമായിട്ടായിരിക്കുമ്പോള്‍ തന്നെ, തൊഴിലാളിവര്‍ഗത്തെ ദുര്‍ബലമാക്കുന്നതും അതിന്റെ അനുഭവത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കാവുന്ന ഒരു പ്രത്യയശാസ്ത്രത്തിനുള്ള സാധ്യതകള്‍ തകര്‍ക്കുകയും ചെയ്യുന്ന രണ്ട് പ്രധാന സംഭവവികാസങ്ങളുടെ ഇടപെടലുണ്ട്.
 1960കളിലെ പ്രതിസന്ധിയോടുള്ള പ്രതികരണമായി തൊഴിലാളിവര്‍ഗത്തിന്റെ നേര്‍ക്ക് റീഗന്‍ -താച്ചര്‍ കടന്നാക്രമണം പ്രതിനിധാനം ചെയ്ത വര്‍ഗ പദ്ധതിയാണ് ആദ്യത്തേത്. ഇംഗ്ലണ്ടില്‍ കല്‍ക്കരിഖനി തൊഴിലാളികള്‍ക്ക് നേര്‍ക്ക് മാര്‍ഗരറ്റ് താച്ചറുടെ ഭരണത്തിലുണ്ടായ ആക്രമണമാണ് വര്‍ഗ ഏകീകരണത്തിന്റെ ഈ പുതിയ ഘട്ടത്തെ ദൃഷ്ടാന്തീകരിക്കുന്നത്. വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയുമടക്കം ഗണ്യമായ തോതില്‍ അധിക തൊഴില്‍സേനയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തികാതിര്‍ത്തികള്‍ വിദേശനിക്ഷേപത്തിന് വേണ്ടി തുറന്നിടുന്നതിലേക്ക് നയിച്ച നവ ഉദാരവാദത്തിലേക്കുള്ള പ്രതിയശാസ്ത്ര മാറ്റമാണ് ഈ "രാഷ്ട്രീയ" പ്രവണതയ്ക്ക് വഴിയൊരുക്കിയത്. ഇതിന്റെ ഫലമായി സാമ്രാജ്യത്വ മൂലധനത്തിന് ലോകത്തെ കൂലികുറഞ്ഞ തൊഴിലാളികളുടെ മൊത്തം കരുതല്‍സേനയെ ലഭ്യമായത് വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ വിധിയെഴുതി. മൂലധനം ചരക്കുകളുടെ ഉല്‍പാദനവും സേവനങ്ങള്‍ പോലും അല്‍പവികസിത രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ശക്തി ഗണ്യമായി ചോര്‍ത്തപ്പെട്ടു. ഇതിനുപുറമെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും യഥാര്‍ഥത്തിലുണ്ടായിരുന്ന സോഷ്യലിസത്തിന്റെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ നടപ്പാക്കാനാരാംഭിച്ചതും ഏല്‍പിച്ച പ്രത്യയശാസ്ത്ര പ്രഹരം. കമ്യൂണിസ്റ്റ് ബദലിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്ന സമ്പദ്വ്യവസ്ഥകളുടെ, യഥാര്‍ഥത്തില്‍ നിലവിലുണ്ടായിരുന്ന, പതിപ്പുകള്‍ തിരോഭവിക്കുകയോ അവയ്ക്ക് സാധുത നഷ്ടപ്പെടുകയോ ചെയ്തതോടെ മുതലാളിത്തത്തിന് ബദലില്ലെന്ന വാദത്തിന് വേരുപിടിച്ചു. അതിന്റെ വക്താക്കള്‍ "ചരിത്രത്തിന്റെ അന്ത്യം" പോലും പ്രഖ്യാപിച്ചു.1960കളുടെ രണ്ടാം പകുതിയിലെ പ്രതിഷേധങ്ങളുടെ ഇടക്കാലത്തിന് ശേഷം ഇത് വിപ്ലവശ്രമങ്ങളുടെ ശ്രദ്ധാകേന്ദ്രം നിര്‍ണായകമായും മൂന്നാംലോകത്തേക്ക് തിരിഞ്ഞതായി ചില നിരീക്ഷകര്‍ വിശ്വസിക്കുന്നതിനിടയാക്കി. ഈ പശ്ചാത്തലത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കുള്ള മടക്കത്തിന്റെ ഏത് സൂചനയും തീര്‍ച്ചയായും സോഷ്യലിസ്റ്റ് പ്രതീക്ഷയുണര്‍ത്തുന്നതാണ്.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഏറ്റവും ആവേശകരമായ കാര്യം പ്രസ്ഥാനത്തിന്റെ പ്രതിഷേധം പൊതുവില്‍ മൂലധനത്തിനും വിശേഷിച്ച് ധനമൂലധനത്തിനും നേര്‍ക്കുള്ളതാണ് എന്നതാണ്. ഇതിനെ ഭരണകൂടത്തിന് നേര്‍ക്കുള്ളതും മൂലധനത്തെ ലക്ഷ്യമിടാത്തതുമായ ഗണ്യമായ പൗരസമൂഹ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യേണ്ടതാണ്. ഇവിടെ ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രധാനമായും മൂലധനത്തെ സഹായിക്കുന്നതിന്റെ പേരിലാണ്. അല്ലാതെ വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം ചെയ്തതുപോലെ ഭരണകൂട ഇടപെടലിന് എതിരായല്ല. ഈ മൂലധന വിരുദ്ധ അന്തരീക്ഷം ഉയര്‍ന്നുവന്നത് ഈ പ്രസ്ഥാനത്തിന് ഉദയം നല്‍കിയ സാഹചര്യങ്ങള്‍ മൂലമാണ്.
 
1930കളിലെ മഹാമാന്ദ്യം മാറ്റിവച്ചാല്‍ മുതലാളിത്തം തീര്‍ച്ചയായും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ പ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയപ്പോഴല്ല ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. മറിച്ച് പുതിയ പ്രതിസന്ധി ആവിര്‍ഭവിച്ച് നാലുവര്‍ഷത്തിന് ശേഷം, ഭരണകൂടത്തിന്റെ ഭീമമായ ജാമ്യത്തിലെടുക്കല്‍ നടപടികളും ഉത്തേജന പദ്ധതികളും സാമ്പത്തിക തകര്‍ച്ച തടഞ്ഞ് വീണ്ടും വളര്‍ച്ചയ്ക്കിടയാക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. പ്രതിസന്ധി മൂര്‍ഛിക്കാനുള്ള സാധ്യതയാണ് കാണപ്പെടുന്നത്. അതിനാല്‍ മുതലാളിത്തത്തിന് യഥാര്‍ഥത്തില്‍ അതിന്റെ സാമ്പത്തിക സാധുത നഷ്ടപ്പെട്ട വേളയിലുയര്‍ന്ന പ്രക്ഷോഭം അതിന് മുതലാളിത്ത വിരുദ്ധ സ്വാഭാവം നല്‍കുന്നുണ്ട്. കൂടാതെ പ്രതിസന്ധി നേരിടാന്‍ വന്‍തോതില്‍ ഒഴുക്കിയ വിഭവങ്ങള്‍ പ്രധാനമായും പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കൊഴുപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രതിസന്ധിക്ക് ഉത്തരവാദികളല്ലാതിരുന്നിട്ടും അതിന്റെ ദുരിതം പേറേണ്ടിവന്നവര്‍ ഇപ്പോഴും അതിന്റെ ഏറ്റവും മോശമായ ഫലങ്ങള്‍ അനുഭവിക്കുകയാണ്. പ്രക്ഷോഭം ഇങ്ങിനെമാത്രം പോര എന്നത് പറയേണ്ടതില്ല. പ്രാഥമികമായും മുതലാളിത്ത വിരുദ്ധമായി ആരംഭിച്ച് പടരുന്ന പ്രക്ഷോഭം ധനമൂലധത്തിന്റെ പ്രതാപത്തെയും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെയും നേരിടാനുള്ള കരുത്ത് നേടണം. അതിന് യഥാര്‍ത്ഥത്തില്‍ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ടിന്റെ ശക്തിയെ മറികടക്കാനാവണം. അതിന് കൂടുതല്‍ വിപുലമായ ഏകോപനവും സംഘടനാ രൂപവും അതിനെല്ലാമുപരി കേവല രോഷത്തിനപ്പുറം ഒരു പരിപാടിയും കണ്ടെത്തണം.

"എന്തു ചെയ്യണം" എന്നകാര്യത്തില്‍ അതിന് പ്രയോഗക്ഷമമായ ഒരാശയം വേണം. അല്ലെങ്കില്‍ അവ യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികള്‍ പോലെ നിലവിലെ മധ്യ ഇടതുസംഘടനകളിലെ വിപ്ലവകാരികളായ വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ ശക്തിപ്പെടുത്തി സോഷ്യല്‍ ഡെമോക്രസിയുടെ ജീര്‍ണ രൂപത്തിലേക്കുള്ള മടക്കം തടയുകയും വേണം. അത് സംഭവിച്ചില്ലെങ്കില്‍ പ്രസ്ഥാനം ശിഥിലമാവുകയും മറ്റ് താല്‍പര്യങ്ങളുള്ളവരുടെ ചൂഷണത്തിനിരയാവുക പോലും ചെയ്യും. അറബ് വസന്തത്തിന് ശേഷം, പ്രക്ഷോഭം അവസാനിച്ചിടത്ത് നിന്ന് നേതൃത്വം കൈയടക്കാന്‍ മൗലികവാദികളും സൈന്യത്തിലെ ദുഷ്ടശക്തികളും ശ്രമിക്കുന്ന ഈജിപ്തിലെ സംഭവവികാസങ്ങള്‍ ശക്തമായ ഒരു നങ്കൂരമില്ലാത്ത പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയിലെ അപകടങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ്...നമ്മുക്ക് കാത്തിരിക്കാം 

2011 ഒക്‌ടോബർ 5, ബുധനാഴ്‌ച

നിയമവിദഗ്ദ്ധര്‍ കളംമാറി ചവിട്ടുമ്പോള്‍......


ചാനല്‍ച്ചര്‍ച്ചകളിലെ നിയവിദഗ്ദ്ധരാണ് അഡ്വ. ജയശങ്കര്‍ , അഡ്വ. കാളീശ്വരം രാജ്, അശിവന്‍ മഠത്തില്‍ , അഡ്വ. രാംകുമാര്‍‌ തുടങ്ങിയ അഭിഭാഷകര്‍ . മലയാളത്തിലുള്ള സകഡ്വ. ലമാന ചാനലുകളും ഇവര്‍ പാട്ടത്തിനെടുത്തിരിക്കയാണ്. ഇതില്‍  അഡ്വ. രാംകുമാര്‍ ഒഴികെയുള്ളവര്‍ ചിലപ്പോള്‍‌ ആക്റ്റിവിസ്റ്റിന്റെ റോള്‍‌ കൂടി വഹിക്കുന്നവരുമാണ്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വിവിധ നിയമവിഷയങ്ങളില്‍ മാത്രമല്ല ഇവരില്‍ പലരും വാദിച്ച കേസിനെപ്പറ്റിപ്പോലുമുള്ള ചര്‍ച്ചകളിലെ പ്രധാന ആകര്‍ഷണവും ഇവരൊക്കെ ആയിരുന്നു.
കോടതികളെയും ജഡ്ജിമാരെയും നിയമ സംവിധാനത്തെയുമൊക്കെ വിമര്‍ശിക്കുന്നതിലും വെല്ലുവിളിക്കുന്നതിലുമൊക്കെ സിപിഎംനേതാക്കളും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനാനേതാക്കളും കഴിഞ്ഞ അഞ്ചുവര്‍ഷം സജീവമായിരുന്നതിനാല്‍ നിയമവിദഗ്ദ്ധര്‍ എന്ന രീതിയില്‍ ചര്‍ച്ചയ്ക്കെത്തുന്ന ഈ അഭിഭാഷകരും തിരക്കിലായിരുന്നു.
അഡ്വ. ജയശങ്കര്‍ നിയമവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല, മാധ്യമ നിരീക്ഷകനും ആക്ഷേപഹാസ്യ പരിപാടിയായ വാരാന്ത്യത്തിന്റെ അവതാരകനുമായിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെ മാത്രമല്ല വാരാന്ത്യത്തിലൂടെയും അദ്ദേഹം പല കമന്റുകളും വ്യാഖ്യാനങ്ങളും നല്‍കുമായിരുന്നു.
സ്വാശ്രയ നിയമം കോടതി പരിഗണിക്കുന്ന സമയത്ത് സ്വാശ്രയ കോളേജിന്റെ ആതിഥേയത്വം സ്വീകരിച്ച ജസ്റ്റിസ് ബാലിയെ SFI പ്രതീകാത്മകമായി നാടുകടത്തുകയുണ്ടായി. എന്നാല്‍ ഇത്  ജയശങ്കര്‍ വ്യാഖ്യാനിച്ചത് ലാവലിന്‍കേസ്സിബിഐ അന്വേഷണത്തിന് വിട്ടതില്‍ പ്രതിഷേധിച്ചാണ് ചെയ്തത് എന്നാണ്. എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് കിട്ടാവുന്ന സ്ഥലത്തെല്ലാം ഈ വ്യാഖ്യാനം തിരുകിക്കയറ്റുകയും ചെയ്തു.
ഉപശാലാവര്‍ത്തമാനങ്ങള്‍‌ പോലും സത്യമെന്ന രീതിയില്‍ തിരുകിക്കയറ്റാന്‍ നല്ല സാമര്‍ത്ഥ്യമുള്ള ആളാണ് ജയശങ്കര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍‌ അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനെക്കൊണ്ട് കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ തെളിവില്ല എന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിച്ചു എന്ന വാദം നിരന്തരം ഉന്നയിക്കുന്നതും ജയശങ്കര്‍ തന്നെയാണ്. ക്രൈം നന്ദകുമാര്‍ ഇറക്കുന്ന രണ്ടാം കിട കഥകളിലെ പരാമര്‍ശം പോലും വിവിധ രാഷ്ട്രീയ നേതാക്കളേപ്പറ്റി കമന്റു ചെയ്യുമ്പോള്‍‌ ജയശങ്കര്‍ ഉപയോഗിക്കാറുണ്ട്. തോമസ് ഐസക്കിന് മലയാള ഭാഷയില്‍ സീമാതീതമായ അറിവുണ്ട് എന്ന് ഇടയ്ക്കിടെ വാരാന്ത്യത്തില്‍ തിരുകി കയറ്റുന്നത് ഇതിന് ഉദാഹരണമാണ്.
പി സി ജോര്‍ജ്ഇങ്ങനെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിത്തിരിപ്പുകള്‍‌ പോലും വച്ച് വ്യാഖ്യാനങ്ങളും വാദഗതികളും ഉയര്‍ത്തുന്ന ജയശങ്കര്‍ ഈയിടെ ചില വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍‌ കൗതുകകരമായി തോന്നി. ചില ഉദാഹരണങ്ങള്‍‌ പരിശോധിച്ചാല്‍ SMS വിവാദത്തിന് പിന്നില്‍ പി സി ജോര്‍ജ്ജാണ് എന്ന് ജയ്‌മോന്റെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് റിപ്പോര്‍ട്ടര്‍‌ ചാനലില്‍ ചര്‍ച്ചക്ക് വന്ന ജയശങ്കര്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞത് മാണിയും ജോസഫും കഴിഞ്ഞാല്‍ സ്വാഭാവികമായും സാധ്യതകളുള്ള പി സി ജോര്‍ജ്ജിന് ഇത് ചെയ്യേണ്ട ആവശ്യമില്ല, എന്നാല്‍ മാണീഗ്രൂപ്പിലെ രണ്ടാം നിരയില്‍ ഉള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിനോ കുരുവിളക്കോ അല്ലെങ്കില്‍ ഉണ്ണിയാടനോ ഒക്കെ ജോര്‍ജ്ജ് ഒരു മാര്‍ഗ്ഗ തടസവുമാണ്, അതുകൊണ്ട് തന്നെ നമുക്ക് അവരെയും സംശയിക്കാമെന്നാണ്.
ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനായ ജയശങ്കര്‍ ജോര്‍ജിനെ സംശയിക്കാതിരിക്കാന്‍ ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. പക്ഷെ അതിന് വേണ്ടി ജയശങ്കര്‍ തമസ്കരിച്ചത് എന്തൊക്കെയാണ് എന്ന് നോക്കൂ. SMS വിവാദത്തിലെ പരാതികള്‍‌ ഉണ്ടായത് നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ജോസഫ് മന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട സമയത്തുമാണ്. ഈ കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാറുമായി ജോര്‍ജിനുള്ള ബന്ധം പരിശോധിച്ചാല്‍ നന്ദകുമാര്‍ ജോര്‍ജ്ജിനെതിരെ രംഗത്ത് വരാനുള്ള സാധ്യതയും ഇല്ല. ജോസഫ് മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് പി സി ജോര്‍ജിനാണ്.  ജസ്റ്റിസ് ബാലിക്കെതിരായ SFI സമരത്തെ ലാവലിന്‍കേസില്‍ കൊണ്ട് ചെന്ന് കെട്ടിയ വ്യാഖ്യാനമികവ് ഇവിടെ എന്തുകൊണ്ടോ ഉപയോഗിക്കപ്പെടാതെ പോയി.
സമാനമായ രീതിയില്‍ ഉള്ള ഒരു സംഭവം പാമോലിന്‍കേസിന്റെ ചര്‍ച്ചയിലും ഉണ്ടായി. പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയിട്ടുള്ളത് എന്ന വാദത്തെ ജയങ്കര്‍ അംഗീകരിച്ചില്ല. സാധരണ കോണ്‍ഗ്രസുകാര്‍ കോടതിയെ ബഹുമാനിക്കുന്നവരാണ് എന്നതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല എന്ന നിലപാടാണ് ജയശങ്കര്‍ എടുത്തത്. പി സി ജോര്‍ജ്ജ് സാധാരണ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്നും അദ്ദേഹത്തിന്റെ സ്വന്തം താല്‍പ്പര്യപ്രകാരം ചെയ്തതാകാനെ വഴിയുള്ളൂ എന്നുമാണ് ജയശങ്കര്‍ പറഞ്ഞു വച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ തള്ളപ്പെട്ടാല്‍ എന്തെങ്കിലും  ഒരു കോടതിപരാമര്‍ശം വന്നാല്‍ അത് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചേക്കാന്‍ സാധ്യത ഉണ്ട് എന്ന് മുന്നില്‍ കണ്ട ഉമ്മന്‍ ചാണ്ടി ജോര്‍ജിനെ ഉപയോഗിച്ചതല്ലേ എന്ന വാദം ജയശങ്കര്‍ മുട്ടായുക്തി പറഞ്ഞ് തള്ളിക്കളയുന്നു.
ശിവന്‍ മഠത്തിലിന്റെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹം വി.എസിന്റെ സ്വന്തക്കാരനായാണ്‌ അറിയപ്പെട്ടത്. HMT കേസില്‍ പരാതിക്കാരന്റെ അഭിഭാഷകന്‍കൂടിയായിരുന്നു ശിവന്‍ മഠത്തില്‍ . ഈ കേസ്  ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ ഏഷ്യനെറ്റില്‍ ഇരുന്ന് സര്‍ക്കാരിനെയും അഡ്വക്കേറ്റ് ജനറലിനേയുമൊക്കെ പുലഭ്യം പറയുകയും ഒരു കെട്ട് കടലാസ് എടുത്തുകാട്ടി സുപ്രീം കോടതിയില്‍ കാണാം എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതിയും ഹൈക്കോടതിവിധി ശരിവച്ചതോടെ ശിവന്‍മഠത്തിലിന്‌ മിണ്ടാട്ടം മുട്ടിയിരുന്നു. എന്നാലും നിയമ വിദഗ്ദ്ധന്റെ കുപ്പായമണിഞ്ഞ് ജഡ്ജിമാരെ ന്യായീകരിക്കാന്‍ ചാനലുകള്‍ കയറിയിറങ്ങുകയായിരുന്നു, ഇദ്ദേഹം.
ഉമ്മന്‍ ചാണ്ടിഎന്നാല്‍ പാമോലിന്‍ കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കാതിരുന്ന ജസ്റ്റിസ് ഹനീഫയ്ക്കെതിരെ തിരിഞ്ഞ പി സി ജോര്‍ജ്ജിനു വേണ്ടി ചാനലില്‍ എത്തിയ ശിവന്‍ മഠത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് എന്തായാലും വിചാരണ തുടങ്ങിയേ മതിയാകൂ എന്ന നിലപാടാണ്‌ എടുത്തത്. എന്തിന്‌ വേണ്ടിയാണോ അന്വേഷണ ഏജന്‍സി തുടരന്വേഷണം ആവശ്യപ്പെട്ടത് അത് അന്വേഷിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചാലും അത് സ്വീകരിക്കാതിരിക്കാന്‍ ജഡ്ജിക്ക് അവകാശമില്ല എന്ന് ശിവന്‍ മഠത്തില്‍ വാശിപിടിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ്‌ ലാവലിന്‍കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ജഡ്ജി തള്ളി തുടരന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് ചോദിച്ചാല്‍ മഠത്തില്‍ വക്കീല്‍ മിണ്ടില്ല.
നിയമകാര്യത്തില്‍ ശിവന്‍ മഠത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞതിനെ എന്തുകൊണ്ട് സംശയത്തോടെ വീക്ഷിക്കുന്നു എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുണ്ടാകാം. എന്നാല്‍ ശിവന്‍ മഠത്തിലിന്റെ ചര്‍ച്ചകളെ കൃത്യമായി പിന്‍തുടരുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങനെ കരുതാന്‍വയ്യ. കുഞ്ഞാലിക്കുട്ടിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട് എന്നാരോപിച്ച് വി എസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ദിവസം മനോരമ ചാനലില്‍ ശിവന്‍ മഠത്തില്‍ ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ വി എസ് കേസുമായി നടക്കുന്നതിനെ ശിവന്‍ മഠത്തില്‍ വിമര്‍ശിച്ചു. നിയമപരമായി അതില്‍ എന്തോ തെറ്റുള്ളതുകൊണ്ടാണ്‌ മഠത്തില്‍ അങ്ങനെ പറഞ്ഞതെന്ന് കരുതിയാല്‍ തെറ്റി. കുഞ്ഞാലിക്കുട്ടിക്കെതിരെ മാത്രം വി എസ്  നടക്കുന്നു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. എന്തേ കിളിരൂര്‍ കേസില്‍ വി എസ് മൌനം പാലിക്കുന്നു എന്നൊക്കെ ആയിരുന്നു ശിവന്‍ മഠത്തിലിന്റെ വാദങ്ങള്‍.
പി കെ കുഞ്ഞാലിക്കുട്ടിഐസ്ക്രീം കേസില്‍ ഒരുകാലത്ത് അജിതക്കൊപ്പം കേസ് നടത്തിയിരുന്ന ശിവന്‍ മഠത്തില്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എന്നത് അത്ഭുതത്തോടെയെ കേട്ടിരിക്കാന്‍കഴിയൂ. അന്ന് അട്ടിമറിക്കപ്പെട്ട ഈ കേസ് പുതിയ ചില വെളിപ്പെടുത്തലുകളോടെ വീണ്ടും സജീവമായപ്പോള്‍ ജഡ്ജിമാരുടെ അടക്കം പങ്കാണ്‌ പുറത്തു വന്നത്. എന്നാല്‍ കേസിന്റെ ഈ വശത്തെപ്പറ്റി ചര്‍ച്ച ചെയ്യാതെ ശിവന്‍ മഠത്തില്‍ വിഎസിനെതിരെ യുഡിഎഫ് നേതാക്കളെപ്പോലെ രംഗത്തുവരുന്നു എന്നതാണ്‌ രസകരമായ വസ്തുത.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാവലിന്‍ കേസിലടക്കം ഇടപെട്ട ആളാണ്‌ കാളീശ്വരം രാജ്. ഈ കേസില്‍ ക്രൈം നന്ദകുമാറിന്റെ അഭിഭാഷകനായിരുന്നു കാളീശ്വരം രാജ്. തന്റെ കേസിന്‌ അനുകൂലമാകുന്ന രീതിയില്‍ മാധ്യമങ്ങളെ ഉപയോഗിച്ചിരുന്ന ആളുമാണ്‌ അദ്ദേഹം. എന്നാല്‍ പാമോലിന്‍കേസിലെ തുടരന്വേഷണ വിധി അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധത്തെ ഉണര്‍ത്തി. പിറ്റേന്ന് മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് .
എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനഃപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു. ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്ദ്ധന് ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്‌.
എന്തായാലും ഭരണം മാറിയതോടെ പല നിയമ വിദഗ്ദ്ധരും കളം മാറിച്ചവിട്ടിത്തുടങ്ങി. ഇന്നലെ വരെ അവര്‍ ഉന്നയിച്ചിരുന്ന പല വാദഗതികളും ഇപ്പോള്‍ ബാധകമല്ല. ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഇവരുടെ പഴയ ബൈറ്റുകള്‍ കാട്ടി ചോദ്യം ചെയ്യാന്‍ ചാനലുകാര്‍ തയ്യാറാകില്ല. ഓഡിറ്റിങ്ങ് ഇല്ലാത്ത ഇവര്‍ക്ക് എന്തും പറയാം, ഏത് പക്ഷവും പിടിക്കാം. രാഷ്ട്രീയക്കാരന്‌ മാത്രം ബാധകമായ മീഡിയ ഓഡിറ്റിങ്ങില്‍ നിന്നും ആക്ഷേപഹാസ്യ പരമ്പരകളില്‍ നിന്നും അപഹസിക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്നുമൊക്കെ ഇത്തരത്തില്‍ ഉള്ളവര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നിടത്തോളം കാലം ഈ മൂടുതാങ്ങിക്കളികള്‍ തുടരുക തന്നെ ചെയ്യും.
കിരണ്‍ തോമസ് തോമ്പില്‍

2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

INBOX ( ( മിനികഥ )


I
അവന്‍ അങ്ങിനെ ആയിരുന്നു ....അണ്ട കടാഹതിലുള്ളത് മുഴുവന്‍ ഇന്റര്‍നെറ്റില്‍ നിന്നും കരണ്ട് എടുത്തു .തലയില്‍  വിജ്ഞാനത്തിന്റെ ഭാണ്ടവും പേറി ..ലോകം മുഴുവന്‍ സുഹൃത്തുക്കള്‍ : സോഷ്യല്‍ നെറ്വര്‍ക്കുകളില്‍ അവന്റെ കമന്റ്‌ ലോകന്തരങ്ങളും കടന്നു ചെന്നു   അവന്റെ പെട്ടിയ്ക്കു അകത്തു  സന്ദേശങ്ങള്‍ (  INBOX ) വരികയും ..സന്ദേശങ്ങള്‍ പെട്ടി തുറന്നു ..വല്ലവന്റെയും പെട്ടിക്കകതെയ്ക്ക് കയറി കിടക്കുകയും ചെയ്തു .
 കമ്പ്യൂടരിന്റെ ചതുരക്കളത്തില്‍ .ഫേസ് ബുക്കിന്റെ മൂലയില്‍  ഇരുപത്തിനാല് മണിക്കൂറും  പച്ച വെളിച്ചവും  തെളിയിച്ചു വച്ച് കൊണ്ടു  ആരെയോ പ്രതീക്ഷിക്കുന്നത് പോലെ  എപ്പോഴും.ആ സുന്ദര മുഖം കാണാറുണ്ടായിരുന്നു ..പക്ഷെ ഇന്നലെ രാത്രി മുതല്‍ ആ പച്ച വെളിച്ചം .കാണുന്നില്ല എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അനേഷണം ആയി .ഒടുവില്‍ ഇന്ന് രാവിലെ അവന്റെ ശവപ്പെട്ടിയും കൊണ്ട് ..ചിത്രഗുപ്തന്‍ പോയപ്പോള്‍ ..തുറക്കുവാന്‍ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ ആരൊക്കെയോ .അവനായി അയച്ച സന്ദേശങ്ങള്‍ .ഒന്നിന് മുകളില്‍ ഒന്നായി നിറയുകയും പിന്നെ ....പിന്നെ ...മറുപടി കാണാതായപ്പോള്‍ ..സെര്‍ച്ച്‌ എഞ്ചിന്റെ ഗാര്‍ബെജു വണ്ടി അവന്റെ പെട്ടി  ഡിലീറ്റ് ചെയ്യുകയും ചെയ്തു    ( മിനികഥ )

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

മമ്മാലി ചരിതം (മിനി കഥ)

തന്നെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്ന കൂടുക്കാരെ നോക്കി മമ്മാലിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു പിന്നെ
തിരിഞ്ഞു നോക്കാതെ അയാള്‍ എയര്‍പോര്‍ട്ട് ന്റെ  ഉള്ളിലേക്ക് ..ആയിരതിലോരുവനായി  ഊളിയിട്ടു ....
എയര്‍പോര്‍ട്ട് ലോന്ജ്ജില്‍ ...ആദ്യ വിമാനയാത്രയുടെ ആകംക്ഷകളില്‍ നെഞ്ചിടിപ്പിന്റെ താളത്തില്‍..മമ്മാലി തന്റെ കയ്യിലെ വിസിറ്റ് വിസയുടെ കോപ്പിയും .പാസ്പോര്‍ട്ട്ഉം ഒന്ന് കൂടി മറിച്ചു നോക്കി ..ഒപ്പം മനസ്സില്‍ തന്റെ കുടുംബത്തെയും.....എങ്ങിനെയെങ്കിലും രക്ഷപെടണം ....മമ്മാലി പതുക്കെ പറഞ്ഞു 
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങി .അബ്ബാസിന്റെ കൂടെ അവന്റെ റൂമിലേക്ക്‌ പോകവേ .അവന്‍ പറഞ്ഞു 
"പണ്ടത്തെ പോലെ ഒന്നും അല്ല ഇപ്പോള്‍ ഇവിടെ ജോലി കിട്ടാന്‍ ഒക്കെ വല്ല പാടാ"
മമ്മാലിയുടെ നെഞ്ചില്‍ ആദ്യത്തെ തിരുമുറിവ് ഉണ്ടായി 
വിസയുടെ ..കാലാവതി..തീര്‍ന്ന ഇന്ന് രാവിലെ അബ്ബാസിന്റെ റൂമില്‍ നിന്നും തിരിച്ചു ..ഷാര്‍ജ എയര്‍പോര്‍ട്ട് ഇലേക്ക് വരുമ്പോളും  അബ്ബാസ്‌  ആദ്യ ദിവസം പറഞ്ഞ വാക്കുകള്‍ മമ്മാലിയുടെ മനസ്സില്‍ തികട്ടി വന്നു 
ഇവിടെ ജോലികിട്ടാന്‍ ഇത്തിരി പാടാ 
ഷാര്‍ജ എയര്‍പോര്‍ട്ട് ലോഞ്ചില്‍ ..തന്റെ  കരിഞ്ഞു പോയ മോഹങ്ങളില്‍ അവസാന ആണി അടിക്കാന്‍ വരുന്ന ..വിമാനത്തെയും കാത്തിരിക്കവേ ..തന്റെ പാസ്പോര്‍ട്ട് ഇന്റെ  അവസാന പേജില്‍ ..........
മമ്മാലി ഇങ്ങിനെ എഴുതി ..."ഗള്‍ഫില്‍ എത്തിക്കിട്ടാന്‍ ആണ് പണി ..ഇവിടെ എത്തിയാല്‍ പിന്നെ പണിയൊന്നും ഇല്ല "