ചാനല്‍ച്ചര്‍ച്ചകളിലെ നിയവിദഗ്ദ്ധരാണ് അഡ്വ. ജയശങ്കര്‍ , അഡ്വ. കാളീശ്വരം രാജ്, അശിവന്‍ മഠത്തില്‍ , അഡ്വ. രാംകുമാര്‍ തുടങ്ങിയ അഭിഭാഷകര്‍ . മലയാളത്തിലുള്ള സകഡ്വ. ലമാന ചാനലുകളും ഇവര്‍ പാട്ടത്തിനെടുത്തിരിക്കയാണ്. ഇതില്‍ അഡ്വ. രാംകുമാര്‍ ഒഴികെയുള്ളവര്‍ ചിലപ്പോള്‍ ആക്റ്റിവിസ്റ്റിന്റെ റോള്‍ കൂടി വഹിക്കുന്നവരുമാണ്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വിവിധ നിയമവിഷയങ്ങളില്‍ മാത്രമല്ല ഇവരില്‍ പലരും വാദിച്ച കേസിനെപ്പറ്റിപ്പോലുമുള്ള ചര്‍ച്ചകളിലെ പ്രധാന ആകര്‍ഷണവും ഇവരൊക്കെ ആയിരുന്നു.
കോടതികളെയും ജഡ്ജിമാരെയും നിയമ സംവിധാനത്തെയുമൊക്കെ വിമര്‍ശിക്കുന്നതിലും വെല്ലുവിളിക്കുന്നതിലുമൊക്കെ സിപിഎംനേതാക്കളും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനാനേതാക്കളും കഴിഞ്ഞ അഞ്ചുവര്‍ഷം സജീവമായിരുന്നതിനാല്‍ നിയമവിദഗ്ദ്ധര്‍ എന്ന രീതിയില്‍ ചര്‍ച്ചയ്ക്കെത്തുന്ന ഈ അഭിഭാഷകരും തിരക്കിലായിരുന്നു.
അഡ്വ. ജയശങ്കര്‍ നിയമവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല, മാധ്യമ നിരീക്ഷകനും ആക്ഷേപഹാസ്യ പരിപാടിയായ വാരാന്ത്യത്തിന്റെ അവതാരകനുമായിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെ മാത്രമല്ല വാരാന്ത്യത്തിലൂടെയും അദ്ദേഹം പല കമന്റുകളും വ്യാഖ്യാനങ്ങളും നല്‍കുമായിരുന്നു.
സ്വാശ്രയ നിയമം കോടതി പരിഗണിക്കുന്ന സമയത്ത് സ്വാശ്രയ കോളേജിന്റെ ആതിഥേയത്വം സ്വീകരിച്ച ജസ്റ്റിസ് ബാലിയെ SFI പ്രതീകാത്മകമായി നാടുകടത്തുകയുണ്ടായി. എന്നാല്‍ ഇത് ജയശങ്കര്‍ വ്യാഖ്യാനിച്ചത് ലാവലിന്‍കേസ്സിബിഐ അന്വേഷണത്തിന് വിട്ടതില്‍ പ്രതിഷേധിച്ചാണ് ചെയ്തത് എന്നാണ്. എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് കിട്ടാവുന്ന സ്ഥലത്തെല്ലാം ഈ വ്യാഖ്യാനം തിരുകിക്കയറ്റുകയും ചെയ്തു.
ഉപശാലാവര്‍ത്തമാനങ്ങള്‍ പോലും സത്യമെന്ന രീതിയില്‍ തിരുകിക്കയറ്റാന്‍ നല്ല സാമര്‍ത്ഥ്യമുള്ള ആളാണ് ജയശങ്കര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനെക്കൊണ്ട് കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ തെളിവില്ല എന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിച്ചു എന്ന വാദം നിരന്തരം ഉന്നയിക്കുന്നതും ജയശങ്കര്‍ തന്നെയാണ്. ക്രൈം നന്ദകുമാര്‍ ഇറക്കുന്ന രണ്ടാം കിട കഥകളിലെ പരാമര്‍ശം പോലും വിവിധ രാഷ്ട്രീയ നേതാക്കളേപ്പറ്റി കമന്റു ചെയ്യുമ്പോള്‍ ജയശങ്കര്‍ ഉപയോഗിക്കാറുണ്ട്. തോമസ് ഐസക്കിന് മലയാള ഭാഷയില്‍ സീമാതീതമായ അറിവുണ്ട് എന്ന് ഇടയ്ക്കിടെ വാരാന്ത്യത്തില്‍ തിരുകി കയറ്റുന്നത് ഇതിന് ഉദാഹരണമാണ്.

ഇങ്ങനെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിത്തിരിപ്പുകള്‍ പോലും വച്ച് വ്യാഖ്യാനങ്ങളും വാദഗതികളും ഉയര്‍ത്തുന്ന ജയശങ്കര്‍ ഈയിടെ ചില വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ കൗതുകകരമായി തോന്നി. ചില ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ SMS വിവാദത്തിന് പിന്നില്‍ പി സി ജോര്‍ജ്ജാണ് എന്ന് ജയ്‌മോന്റെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്ക് വന്ന ജയശങ്കര്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞത് മാണിയും ജോസഫും കഴിഞ്ഞാല്‍ സ്വാഭാവികമായും സാധ്യതകളുള്ള പി സി ജോര്‍ജ്ജിന് ഇത് ചെയ്യേണ്ട ആവശ്യമില്ല, എന്നാല്‍ മാണീഗ്രൂപ്പിലെ രണ്ടാം നിരയില്‍ ഉള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിനോ കുരുവിളക്കോ അല്ലെങ്കില്‍ ഉണ്ണിയാടനോ ഒക്കെ ജോര്‍ജ്ജ് ഒരു മാര്‍ഗ്ഗ തടസവുമാണ്, അതുകൊണ്ട് തന്നെ നമുക്ക് അവരെയും സംശയിക്കാമെന്നാണ്.
ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനായ ജയശങ്കര്‍ ജോര്‍ജിനെ സംശയിക്കാതിരിക്കാന്‍ ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. പക്ഷെ അതിന് വേണ്ടി ജയശങ്കര്‍ തമസ്കരിച്ചത് എന്തൊക്കെയാണ് എന്ന് നോക്കൂ. SMS വിവാദത്തിലെ പരാതികള്‍ ഉണ്ടായത് നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ജോസഫ് മന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട സമയത്തുമാണ്. ഈ കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാറുമായി ജോര്‍ജിനുള്ള ബന്ധം പരിശോധിച്ചാല്‍ നന്ദകുമാര്‍ ജോര്‍ജ്ജിനെതിരെ രംഗത്ത് വരാനുള്ള സാധ്യതയും ഇല്ല. ജോസഫ് മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് പി സി ജോര്‍ജിനാണ്. ജസ്റ്റിസ് ബാലിക്കെതിരായ SFI സമരത്തെ ലാവലിന്‍കേസില്‍ കൊണ്ട് ചെന്ന് കെട്ടിയ വ്യാഖ്യാനമികവ് ഇവിടെ എന്തുകൊണ്ടോ ഉപയോഗിക്കപ്പെടാതെ പോയി.
സമാനമായ രീതിയില്‍ ഉള്ള ഒരു സംഭവം പാമോലിന്‍കേസിന്റെ ചര്‍ച്ചയിലും ഉണ്ടായി. പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയിട്ടുള്ളത് എന്ന വാദത്തെ ജയങ്കര്‍ അംഗീകരിച്ചില്ല. സാധരണ കോണ്‍ഗ്രസുകാര്‍ കോടതിയെ ബഹുമാനിക്കുന്നവരാണ് എന്നതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല എന്ന നിലപാടാണ് ജയശങ്കര്‍ എടുത്തത്. പി സി ജോര്‍ജ്ജ് സാധാരണ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്നും അദ്ദേഹത്തിന്റെ സ്വന്തം താല്‍പ്പര്യപ്രകാരം ചെയ്തതാകാനെ വഴിയുള്ളൂ എന്നുമാണ് ജയശങ്കര്‍ പറഞ്ഞു വച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ തള്ളപ്പെട്ടാല്‍ എന്തെങ്കിലും ഒരു കോടതിപരാമര്‍ശം വന്നാല്‍ അത് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചേക്കാന്‍ സാധ്യത ഉണ്ട് എന്ന് മുന്നില്‍ കണ്ട ഉമ്മന്‍ ചാണ്ടി ജോര്‍ജിനെ ഉപയോഗിച്ചതല്ലേ എന്ന വാദം ജയശങ്കര്‍ മുട്ടായുക്തി പറഞ്ഞ് തള്ളിക്കളയുന്നു.
ശിവന്‍ മഠത്തിലിന്റെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹം വി.എസിന്റെ സ്വന്തക്കാരനായാണ് അറിയപ്പെട്ടത്. HMT കേസില്‍ പരാതിക്കാരന്റെ അഭിഭാഷകന്‍കൂടിയായിരുന്നു ശിവന്‍ മഠത്തില്‍ . ഈ കേസ് ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ ഏഷ്യനെറ്റില്‍ ഇരുന്ന് സര്‍ക്കാരിനെയും അഡ്വക്കേറ്റ് ജനറലിനേയുമൊക്കെ പുലഭ്യം പറയുകയും ഒരു കെട്ട് കടലാസ് എടുത്തുകാട്ടി സുപ്രീം കോടതിയില്‍ കാണാം എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതിയും ഹൈക്കോടതിവിധി ശരിവച്ചതോടെ ശിവന്‍മഠത്തിലിന് മിണ്ടാട്ടം മുട്ടിയിരുന്നു. എന്നാലും നിയമ വിദഗ്ദ്ധന്റെ കുപ്പായമണിഞ്ഞ് ജഡ്ജിമാരെ ന്യായീകരിക്കാന്‍ ചാനലുകള്‍ കയറിയിറങ്ങുകയായിരുന്നു, ഇദ്ദേഹം.

എന്നാല്‍ പാമോലിന്‍ കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കാതിരുന്ന ജസ്റ്റിസ് ഹനീഫയ്ക്കെതിരെ തിരിഞ്ഞ പി സി ജോര്‍ജ്ജിനു വേണ്ടി ചാനലില്‍ എത്തിയ ശിവന്‍ മഠത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് എന്തായാലും വിചാരണ തുടങ്ങിയേ മതിയാകൂ എന്ന നിലപാടാണ് എടുത്തത്. എന്തിന് വേണ്ടിയാണോ അന്വേഷണ ഏജന്‍സി തുടരന്വേഷണം ആവശ്യപ്പെട്ടത് അത് അന്വേഷിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചാലും അത് സ്വീകരിക്കാതിരിക്കാന്‍ ജഡ്ജിക്ക് അവകാശമില്ല എന്ന് ശിവന്‍ മഠത്തില്‍ വാശിപിടിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ലാവലിന്‍കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ജഡ്ജി തള്ളി തുടരന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് ചോദിച്ചാല്‍ മഠത്തില്‍ വക്കീല്‍ മിണ്ടില്ല.
നിയമകാര്യത്തില്‍ ശിവന്‍ മഠത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞതിനെ എന്തുകൊണ്ട് സംശയത്തോടെ വീക്ഷിക്കുന്നു എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുണ്ടാകാം. എന്നാല്‍ ശിവന്‍ മഠത്തിലിന്റെ ചര്‍ച്ചകളെ കൃത്യമായി പിന്‍തുടരുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങനെ കരുതാന്‍വയ്യ. കുഞ്ഞാലിക്കുട്ടിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട് എന്നാരോപിച്ച് വി എസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ദിവസം മനോരമ ചാനലില്‍ ശിവന്‍ മഠത്തില്‍ ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ വി എസ് കേസുമായി നടക്കുന്നതിനെ ശിവന്‍ മഠത്തില്‍ വിമര്‍ശിച്ചു. നിയമപരമായി അതില്‍ എന്തോ തെറ്റുള്ളതുകൊണ്ടാണ് മഠത്തില്‍ അങ്ങനെ പറഞ്ഞതെന്ന് കരുതിയാല്‍ തെറ്റി. കുഞ്ഞാലിക്കുട്ടിക്കെതിരെ മാത്രം വി എസ് നടക്കുന്നു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. എന്തേ കിളിരൂര്‍ കേസില്‍ വി എസ് മൌനം പാലിക്കുന്നു എന്നൊക്കെ ആയിരുന്നു ശിവന്‍ മഠത്തിലിന്റെ വാദങ്ങള്‍.

ഐസ്ക്രീം കേസില്‍ ഒരുകാലത്ത് അജിതക്കൊപ്പം കേസ് നടത്തിയിരുന്ന ശിവന്‍ മഠത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എന്നത് അത്ഭുതത്തോടെയെ കേട്ടിരിക്കാന്‍കഴിയൂ. അന്ന് അട്ടിമറിക്കപ്പെട്ട ഈ കേസ് പുതിയ ചില വെളിപ്പെടുത്തലുകളോടെ വീണ്ടും സജീവമായപ്പോള്‍ ജഡ്ജിമാരുടെ അടക്കം പങ്കാണ് പുറത്തു വന്നത്. എന്നാല്‍ കേസിന്റെ ഈ വശത്തെപ്പറ്റി ചര്‍ച്ച ചെയ്യാതെ ശിവന്‍ മഠത്തില്‍ വിഎസിനെതിരെ യുഡിഎഫ് നേതാക്കളെപ്പോലെ രംഗത്തുവരുന്നു എന്നതാണ് രസകരമായ വസ്തുത.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാവലിന്‍ കേസിലടക്കം ഇടപെട്ട ആളാണ് കാളീശ്വരം രാജ്. ഈ കേസില്‍ ക്രൈം നന്ദകുമാറിന്റെ അഭിഭാഷകനായിരുന്നു കാളീശ്വരം രാജ്. തന്റെ കേസിന് അനുകൂലമാകുന്ന രീതിയില്‍ മാധ്യമങ്ങളെ ഉപയോഗിച്ചിരുന്ന ആളുമാണ് അദ്ദേഹം. എന്നാല്‍ പാമോലിന്‍കേസിലെ തുടരന്വേഷണ വിധി അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധത്തെ ഉണര്‍ത്തി. പിറ്റേന്ന് മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് .
എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനഃപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു. ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്ദ്ധന് ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്.
എന്തായാലും ഭരണം മാറിയതോടെ പല നിയമ വിദഗ്ദ്ധരും കളം മാറിച്ചവിട്ടിത്തുടങ്ങി. ഇന്നലെ വരെ അവര്‍ ഉന്നയിച്ചിരുന്ന പല വാദഗതികളും ഇപ്പോള്‍ ബാധകമല്ല. ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഇവരുടെ പഴയ ബൈറ്റുകള്‍ കാട്ടി ചോദ്യം ചെയ്യാന്‍ ചാനലുകാര്‍ തയ്യാറാകില്ല. ഓഡിറ്റിങ്ങ് ഇല്ലാത്ത ഇവര്‍ക്ക് എന്തും പറയാം, ഏത് പക്ഷവും പിടിക്കാം. രാഷ്ട്രീയക്കാരന് മാത്രം ബാധകമായ മീഡിയ ഓഡിറ്റിങ്ങില്‍ നിന്നും ആക്ഷേപഹാസ്യ പരമ്പരകളില്‍ നിന്നും അപഹസിക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്നുമൊക്കെ ഇത്തരത്തില്‍ ഉള്ളവര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നിടത്തോളം കാലം ഈ മൂടുതാങ്ങിക്കളികള്‍ തുടരുക തന്നെ ചെയ്യും.
കിരണ്‍ തോമസ് തോമ്പില്‍