2011 ഡിസംബർ 12, തിങ്കളാഴ്‌ച

ഒരു കര്‍ഷകനും കൂടി

ഇന്ന് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്
ചത്തതും  ചാവാന്‍ പോകുന്നതും ആയ എല്ലാ ഓര്‍മകളെയും
ഫുരിടനില്‍  മുക്കി കൊല്ലണമെന്ന്
ചാവാത്ത ഓര്‍മ്മകള്‍ കരിന്തേളായി
ബോധമണ്ഡലം  ഇരുക്കെ പിടിക്കെ
കാകന്‍ ആയും പരുന്തായും
ഒന്തായും വിഷചിലതിയായും
 അണിഞ്ഞ എല്ലാ വേഷങ്ങളും 
 പാമ്പ് കൊത്തിയ നെഞ്ചകവും
ആത്മാവിന്റെ നീളത്തിനു സമമായി
അളന്നു മുറിച ദേഹവും
എല്ലാം ഉപേക്ഷിക്കാന്‍  തീരുമാനിച്ചതാണ്
ഫ്യുരിടനില്‍ മുക്കി കൊല്ലാന്‍ തീരുമാനിച്ചതാണ്
നന്നായി വിളഞ്ഞ കതിര് നോക്കി
നന്നായി പോറ്റിയ മകളെ നോക്കി
വീണ്ടും വരും നല്ല നാളെ നോക്കി
നോക്കി നോക്കി കുറഞ്ഞ ആയുസ്സില്‍ നോക്കി
ജാതക പെരുവഴിയില്‍  രാഹുവും കേതുവും
ഉറഞ്ഞു തുള്ളിയ ചിതലരിച്ച താളുകളില്‍
ബാങ്കിലെ  കട ബാദ്ധ്യതയുടെ  കണക്കുകള്‍
മനകണക്കി നേക്കാള്‍  വയുവേഗം
ആര്‍ജിച്ചു വരുന്നതിനും മുന്നേ
ഉപേക്ഷിക്കണം . 
അഹം ഫ്യുരിടനില്‍ തിളപ്പിച്ച്‌ കൊല്ലണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ