2011 ജൂൺ 5, ഞായറാഴ്‌ച

രാംദേവിന്റെ പൊറാട്ട് നാടകവും നാടകാന്ത്യം "കലാപവും


രാംദേവിന്റെ പൊറാട്ട് നാടകവും നാടകാന്ത്യം "കലാപവും "
ബാബാ രാംദേവ് എന്ന പഞ്ചനക്ഷത്ര "യോഗഗുരു" കള്ളപ്പണസാമ്രാജ്യത്തിന് മുകളിലിരുന്ന് കള്ളപ്പണ വിരുദ്ധ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ യുപിഎ നേതൃത്വം ഭയന്നുവിറച്ചുപോയി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ആ സമരനാടകത്തിനെതിരെ ദൂരക്കാഴ്ച്ചയില്ലാത്തതും ധൃതിപിടിച്ചതുമായ നടപടിയെടുത്തത്. അഴിമതി തടയുന്നതിനും കള്ളപ്പണം കണ്ടെത്തി ഖജനാവിലേക്ക് മുതല്‍കൂട്ടുന്നതിനും യുപിഎയ്ക്ക് കഴിവുമില്ല; സന്നദ്ധതയുമില്ല. അഥവാ അത്തരമൊരു നീക്കം നടത്തിയാല്‍ കേടാവുന്നത് സ്വന്തം ശരീരത്തിനാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുമുണ്ട്; യുപിഎയിലെ ഘടകകക്ഷികള്‍ക്കുമുണ്ട്. അതുകൊണ്ടുമാത്രമാണ് ആള്‍ദൈവങ്ങളുടെയും തട്ടിപ്പുകാരുടെയും പേടിപ്പെടുത്തലുകള്‍ക്കുമുന്നില്‍പോലും കേന്ദ്രസര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുന്നത്.

അഴിമതി തടയാന്‍ ഒറ്റമൂലിയില്ല. ഏതെങ്കിലും സ്വാമിക്കോ ദിവ്യനോ മാജിക് കാട്ടി സുഖപ്പെടുത്താവുന്ന അസുഖമല്ല അഴിമതി. ലോക്പാല്‍ ബില്‍ വിഷയത്തില്‍ നടന്നുവരുന്ന വാദങ്ങളും വിവാദങ്ങളും വ്യക്തമാക്കുന്നത് കഴിഞ്ഞ ദശകങ്ങളില്‍ ഇക്കാര്യത്തില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. ഈ സംവിധാനത്തെക്കുറിച്ച് ആദ്യമായി ശുപാര്‍ശചെയ്തത് അന്തരിച്ച മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഭരണപരിഷ്കാര സമിതിയാണ്-1969ല്‍ . ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെ സംസ്ഥാനങ്ങളില്‍ ലോകായുക്ത എന്ന പേരില്‍ സമാനമായ സംവിധാനം കൊണ്ടുവരണമെന്നും മൊറാര്‍ജി സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ , സ്വാഭാവികമായും ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് മൊറാര്‍ജി സമിതി നിര്‍ദേശം ദീര്‍ഘകാലം ശീതീകരണിയിലായി. ഇടതുപക്ഷം ചെലുത്തിയ സമ്മര്‍ദത്തെതുടര്‍ന്ന് 1990കളില്‍ ഈ ആശയത്തിനു വീണ്ടും ജീവന്‍വച്ചു; ബൊഫോഴ്സ് കോഴ വിവാദം രാജ്യത്തെ പിടിച്ചുകുലുക്കിയ സന്ദര്‍ഭമായിരുന്നു അത്. ഇടതുപക്ഷം പുറത്തുനിന്നു നല്‍കിയ പിന്തുണയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കുകയും അംഗീകരിക്കുകയുംചെയ്തു. ഇതില്‍ , സംശുദ്ധഭരണം എന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു: "അഴിമതിവിമുക്തവും സംശുദ്ധവുമായ ഭരണത്തിന് ഐക്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

ലോക്പാല്‍ രൂപീകരിക്കാനുള്ള ബില്‍ പതിനൊന്നാം ലോക്സഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ പദവിയെയും ഉള്‍പ്പെടുത്തും. എല്ലാ എംപിമാരും ഓരോ വര്‍ഷവും സ്വത്തുവിവരം ലോക്പാലിനു മുമ്പാകെ വെളിപ്പെടുത്തണമെന്നും വ്യവസ്ഥചെയ്യും". ഒരിക്കല്‍ക്കൂടി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നതായി നടിക്കുന്നവര്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് വിയോജിച്ചു. ദേവഗൗഡ സര്‍ക്കാര്‍ 1997ല്‍ കൊണ്ടുവന്ന ബില്‍ വിവാദത്തില്‍ മുങ്ങിയതിനാല്‍ വെളിച്ചം കണ്ടില്ല. തുടര്‍ന്ന് ഐക്യമുന്നണി സര്‍ക്കാരിന് നേരിട്ട അസ്ഥിരത കാരണം ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 1998 മുതല്‍ ആറുവര്‍ഷം നീണ്ട ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ ഇതേ കൂട്ടരാണ് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ നായകത്വം അവകാശപ്പെടുന്നത്. ഇടതുപക്ഷം സുസ്ഥിരമായ നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും ഉറപ്പ് ആവര്‍ത്തിച്ചു, "ലോക്പാല്‍ ബില്‍ നിയമമാക്കും". ലോക്പാല്‍ സംവിധാനത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ എന്നതിനുപുറമെ മറ്റ് ഒട്ടേറെ ഗൗരവതരമായ ചോദ്യങ്ങള്‍ക്കും ഉത്തരം കാണാനുണ്ട്. നീതിന്യായ സംവിധാനത്തെ ഉള്‍പ്പെടുത്തണമോ, എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ നടപടികളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കാനോ പിരിച്ചുവിടാനോ നിയമനരീതിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവര്‍ക്കുതാഴെയുള്ള സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരമില്ലെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്. ഐഎഫ്എസ്, ഐഎഎസ് തുടങ്ങിയ സര്‍വീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരെയും മറ്റും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഭരണഘടനയിലെ ഈ വ്യവസ്ഥ ഭേദഗതിചെയ്യണോ? ലോക്പാലില്‍ ഒരംഗം മാത്രമായാലും നിരവധിപേരുണ്ടായാലും എല്ലാ അര്‍ധജുഡീഷ്യല്‍ അധികാരങ്ങളും കൈയാളണമോ? അങ്ങനെ വന്നാല്‍ സിവിസി, സിബിഐ തുടങ്ങിയ സംവിധാനങ്ങളുടെ പ്രസക്തിയും ആവശ്യകതയും എന്താണ്? ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തല്‍പ്പരകക്ഷികളുമായും കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങള്‍ക്കായി രാജ്യം കാത്തിരിക്കണം. ചര്‍ച്ചകളുടെ ഫലം എന്തായാലും, ഓര്‍ത്തിരിക്കേണ്ട കാര്യം, കൂടിയാലോചനകള്‍ എത്ര നടന്നാലും നമ്മുടെ ഭരണഘടനപ്രകാരം നിയമം രൂപീകരിക്കേണ്ടത് പാര്‍ലമെന്റിലാണ്. അതുകൊണ്ട് മറ്റെന്തൊക്കെ ചെയ്താലും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതിനിടെ, തീര്‍ച്ചയായും മറ്റ് കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയുകയാണ്, അല്ലെങ്കില്‍ കടിഞ്ഞാണിടുകയാണ് ലക്ഷ്യമെങ്കില്‍ ലോക്പാല്‍ രൂപീകരിക്കുന്നതുകൊണ്ടുമാത്രം ഇതിന് സാധിക്കുമോ? സുദീര്‍ഘവും ബഹുമുഖവുമായ സമീപനം വഴി മാത്രമേ ഉന്നതസ്ഥാപനങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം ഫലപ്രദമായി നടത്താന്‍ കഴിയൂ. പ്രധാനമന്ത്രിയുടെ പദവികൂടി ഉള്‍പ്പെടുത്തിയുള്ള ലോക്പാല്‍ കൊണ്ടുവരുന്നതിനൊപ്പം മറ്റ് പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കണം  . ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതലയ്ക്കു പുറമെ ജുഡീഷ്യറിയിലെ അംഗങ്ങള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നാല്‍ അതേപ്പറ്റി അന്വേഷിക്കാനുള്ള അധികാരവും ഈ കമീഷന് ഉണ്ടായിരിക്കണം. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്ന് ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള ഭരണഘടനാപരമായ മാര്‍ഗം മിക്കവാറും അസാധ്യമായ വിധത്തില്‍ ക്ലേശകരമാണ്. ലോക്പാലിനോടൊപ്പം ദേശീയ ജുഡീഷ്യല്‍ കമീഷനും രൂപീകരിക്കണം. ഇതേപ്പറ്റിയും സര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിക്കണം. ജനാഭിലാഷങ്ങളെ അട്ടിമറിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പണാധിപത്യം വളര്‍ന്നുവരുന്നത് തടയാന്‍ , ഇതിന് കടിഞ്ഞാണിടാനെങ്കിലും അര്‍ഥപൂര്‍ണവും മതിയായ തോതിലുള്ളതുമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് തുടക്കംകുറിക്കണം. രാഷ്ട്രീയമായ ഇടപെടല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. അതല്ലാതെയുള്ള ദിവ്യത്വ പ്രകടനങ്ങള്‍ പാതിരാവിലെ അസംബന്ധനാടകമായി അവസാനിക്കുകയേ ഉള്ളൂ-ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ടതുപോലെ

2011 ജൂൺ 3, വെള്ളിയാഴ്‌ച

        ഗണിത ശാസ്ത്രത്തില്‍ ബിരുധനന്തര ബിരുതമുള്ള  മിസ്റ്റര്‍ പൊക്കനും അവന്റെ അച്ഛന്‍  നാണു നായരും ഈയിടെ ഒരു സംവാദത്തില്‍ ഏര്‍പെടുകയുണ്ടായി      മാലോകരുടെ അറിവിലേക്കായി  ഞാന്‍ പൊക്കന്റെയും അച്ഛന്റെയും ഒരു ലഘു ജീവചരിത്രം  ഇവിടെ കുറിക്കുവാന്‍  ഉധേഷിച്ചതാനെങ്കിലും   നാളെ അവരുടെ പേരില്‍ ഒരു വിവാദം ഉണ്ടാകാനുള്ള സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടു  ഞാന്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്‍ മാറുകയാണ്‌      ഏതായാലും  നമ്മുക്ക് സംവാദത്തിന്റെ വിവരണങ്ങളിലേക്ക് കടക്കാം
            "എടോ പോക്ക  ഈ മാഹിയുടെ മൊത്തം വിസ്തീര്‍ണം എത്രയാ.......?
                ബിരുദവും കോപ്പും ഒക്കെയുന്റെന്കിലും   എഞ്ചുവടി പഠിപ്പിച്ചു തന്ന അച്ഛന്റെ മുന്നില്‍ പോക്കന്‍
            ഇപ്പോഴും കൊച്ചന്‍ തന്നെ " അച്ഛനിപ്പോള്‍ ഇങ്ങിനെ ഒരു സംശയത്തിനു കാരണമെന്ത് ?
               എടോ ഞാന്‍ ചോദിച്ചതിനു സമാധാനം പറ
                     9 ചതുരസ്ത്ര  മീറ്റര്‍  "
               ഈ ഒമ്പതിന്റെ പ്രത്യകത്യേന്ത് 
            ഒമ്പതിന് ഗണിത ശാസ്ത്രത്തില്‍ വലിയ പ്രത്യേകതയുണ്ട് (കമശസ്ത്രത്തിലും ഒമ്പതിന് പ്രത്യേകത്യുന്റെന്നു  പൊക്കന്‍ അറിവുന്റെന്കിലും  അത് പറഞ്ഞില്ല)
      എടോ ഈ 9 ചതുരത്തില്‍ എത്രയ ജനസംഘ്യ
  പുതിയ കാനേഷുമാരി കയ്യിലില്ലെങ്കിലും ഒരു ഊഹത്തില്‍ പൊക്കന്‍ പറഞ്ഞു നാല്‍പതിനായിരം വരുവായിരിക്കും
        40000 പേരെ ഉള്ളോ  
      നാണു നായര്‍ തന്റെ കയ്യിലെ ഗ്ലാസിലെ ഒരു പെഗ്ഗ് ഒറ്റവലിക്ക് തീര്‍ത്തതിനു ശേഷം പോക്കനോടു വീണ്ടും ചോദിച്ചു  എടോ നാല്പതിനൈരത്തില്‍  ആണും പെണ്ണും പിന്നെ കിടക്കപയില്‍ മുള്ളുന്ന തന്തമാരും  കിടക്കപായില്‍ അപ്പിയിടുന്ന കൊച്ചുങ്ങളും ഒക്കെ ഉള്‍പെ ടുമല്ലോ അല്ലെ ?
  അതെ "
 ഈ നാല്പതിയിരത്തില്‍ നിന്നും ഒരു ഇരുപതിനായിരം കുറച്ചു ബാകി ഇരുപതിനായിരം 
അതില്‍ നിന്നും ഒരു പതിനായിരമേ വെള്ളം അടിക്കുന്നവരായ്  നമ്മുക്ക് സങ്കല്‍പിക്കാം  
ഈ പതിനായിരത്തിന്  വേണ്ടി മാഹിയില്‍ ഒരു മാസം 1500 ലോഡ് മദ്യം വരുന്നുന്റെങ്കില്‍    ഒരു ദിവസം ഒരു ശരാശരി മാഹിക്കാരന്‍ എത്ര പെഗ്ഗ് അടിക്കേണ്ടി വരും
ചോദ്യം കേട്ടതും പൊക്കന്‍ ഒന്ന് ഞെട്ടി ഏത് ല.സ.ഘു പ്രകാരം ഇത് കൂട്ടും
പൊക്കന്‍ അന്ന് മുതല്‍ കണക്കു കൂടി കൊന്റെയിരിക്കുകയാണ്  സ്പെക്ട്രം കേസിലെ രാജയുടെ പൂജ്യതിനെക്കളും വലിയ വലിയ പൂജ്യങ്ങള്‍  കണ്ട പോക്കനെ ഇപ്പോള്‍ മയ്യെലെ ധര്മാസുപത്രിയില്‍ നിന്നും പപ്പുവേട്ടന്റെ സ്വന്തം നാടായ കുതിര വട്ടതെക്ക് മാറ്റി എന്നതാണ് പുതിയ വര്‍ത്താനം
അസൂയാലുക്കളായ ചിലര്‍ മകന് കുടുംബ സ്വത്ത്‌ കൊടുക്കാതിരിക്കാന്‍ നാണു നായര്‍ മകനെ കണക്കു കാണിച്ചു പെടിപ്പിച്ചതാനെന്നും പറയപ്പെടുന്നു
        
          

2011 ജൂൺ 2, വ്യാഴാഴ്‌ച

മാഹിയിലെ ദേശീയ താരങ്ങള്‍

                 മാഹി കോളേജില്‍ കേരളത്തിലുള്ളവര്‍കു പ്രവേശനമില്ല
                      മാഹി യിലെ ആശുപത്രിയില്‍ മാഹിയിലെ ഹെല്‍ത്ത്‌കാര്‍ഡു വേണം
                         മാഹിയില്‍ കള്ള് കുടിക്കാന്‍ മാത്രം തിരിച്ചറിയല്‍ കാര്‍ഡു വേണ്ട 
                            എന്ത് കൊണ്ടു ?
                                 കള്ള് ഷോപ്പ് മുതലാളി മാരെല്ലാം കേരളത്തിലുള്ളവര്‍
                                 ആയതു കൊണ്ട്
                          മാഹിയില്‍ പഠിക്കാന്‍ വരുന്നവന്‍ ഇന്ത്യയില്‍ എവിടെ നിന്ന് വന്നാലും
                         പഠനം കഴിഞ്ഞാല്‍ തിരിച്ചു പോകും
                         കള്ള് കുടിക്കാന്‍ വരുന്നവനും  വില്‍ക്കാന്‍ വരുന്നവനും
                         ചത്താലും മാഹിയില്‍ തന്നെ കാണാറുണ്ട്  
                         അവരാകുന്നു മാഹിയിലെ ദേശീയ താരങ്ങള്‍
                          

അവന്‍ മാഹിയെ വെറുക്കുന്നു

   
         അവനു മാഹിയെ വെറുപ്പാണ്   
                മലയാളം സംസാരിക്കുന്ന തമിളന്‍
               തമിഴരിയാത്ത മലയാളി
               ഒരു നപുംസക അവതാരം
               കേരള രാഷ്ട്രീയം ചവച്ചുകൊണ്ട്
              ദ്രാവിഡ രാഷ്ട്രീയത്തിന്റെ എച്ചില് നക്കുന്നവന്‍                
                 മാഹിക്കാരന്‍ എന്ന് പറഞ്ഞാല്‍ 
                 കേള്‍ക്കുന്നവന്റെ നോട്ടത്തില്‍ എല്ലാം മനസിലായി എന്ന ഭാവം
                 അവന്റെ ജേഷ്ടന്‍ ഒരു നല്ല ഫുട് ബോളെര്‍ ആയിരുന്നു
                 മാഹിയിലെ കളി കഴിഞ്ഞപോള്‍ പിന്നെ കളിയ്ക്കാന്‍
                 സംസ്ഥാനമില്ലാത്തത് കാരണം പള്ളൂര്‍ വയലില്‍ മീന്‍ പിടിക്കുകായനവന്‍
                 അവന്റെ പെങ്ങള്‍ ഒരു നല്ല നര്‍ത്തകിയും ഗായികയും
                മാഹിക്കപുരതുള്ളവര്‍ കലാതിലകവും കലാപ്രതിഭയും ആയപോല്‍
                അവള്‍ക്കു ജോലി സ്പിന്നിംഗ് മില്ലില്‍ മന്തപണി
                
                അവന്റെ അമ്മയുടെ പേര്‍ മയ്യഴി മാതാ
                 അച്ഛന്റെ പേര്‍ പന്തോക്കാവിലച്ചന്‍
                അവന്‍ കാണിക്കയിടുന്നത് ;പ്രാര്‍ത്ഥിക്കുന്നത്‌
                കുഞ്ഞിപ്പള്ളിയില്‍ മാത്രം
                ചരിത്രത്തിന്റെ ഭാണ്ടാരത്തില്‍ അവനു ലാഭമുള്ളത്
                വെള്ളമടിച്ചു  മരിച്ച  അച്ഛനും പിന്നെ തീയിലിരിക്കുന്ന
                കൊറോതെ മൂര്‍ത്തിയും
                    സ്വന്തം സരസ്വതീ വിലാസമായ  കോളേജ് പോലും
                   വില്‍ക്കുമ്പോള്‍ നോക്കി നില്‍കുന്ന മാഹിക്കാരനെ
                 പറയാത്ത തെറിവാക്ക് കെട്ടി കിടനേന്റെ  നാവ് തരിക്കുന്നു