ചില പട്ടിയെ ആട് ആക്കാന്‍ എളുപ്പം ആണ്
അത് പോലെ ചില ആടുകളെയും
ജൈവശാസ്ത്രപരമായി സാധ്യത ഇല്ലാത്ത ചിലതിനെ
മനശാസ്ത്രപരമായി സാധിക്കാം
സാധ്യത എപ്പോഴും മനശാസ്ത്രപരം ആണ്
അല്ലെങ്കില്‍ മനസ്സ് തന്നെയാണ് സാധ്യത യുടെ ചൂണ്ടാണി
ആട്ടിന്‍ കൂടിനെ കാവല്‍ ഏല്‍പ്പിച്ച ഒരു പട്ടിയും
ആടിനെ പട്ടിയാക്കാന്‍ മിനക്കെടില്ല
പക്ഷെ :മനുഷ്യര്‍ വളര്‍ത്തുന്ന ചില പട്ടികള്‍ക്ക്
ഉടനെ തന്നെ മനുഷ്യരാവാന്‍ സാധ്യത തെളിയാറുണ്ട്
ആ പട്ടികള്‍ കോലായില്‍ നിന്നും പതിയെ
സ്വീകരണ മുറിയിലേക്കും ;
പിന്നെ കിടപ്പ് മുറിയിലേക്കും'
തീന്‍ മേശയിലേക്കും '
കടന്നു ചെന്ന് മനുഷ്യക്കുട്ടിയായി
രൂപം മാറി കൊച്ചമ്മയോടോപ്പം
ഷോപ്പിങ്ങിനു പോകുന്നത് :
സാധ്യത എപ്പോഴും മനശാസ്ത്ര പരം ആണ് എന്നതിനപ്പുറം
മുജ്ജന്മത്തിലെ പരിചയം പുതുക്കലും ആണോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ