2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

ചെങ്കൊടി പറയുന്നത് ഇത്രമാത്രം

ചെങ്കൊടി പറയുന്നത് ഇത്രമാത്രം

ചുവന്നു കലങ്ങിയ നിന്റെ കണ്ണുകളില്‍ നിന്നുമാണ്
ഞാന്‍ ഈ നിറം കണ്ടെടുത്തത്
ഇല്ലാത്തവന്റെ ദുഖത്തിന്  വെള്ള പുതപ്പിച്ചുകൊടുത്
ഉള്ളവന്‍  പച്ച പിടിക്കുമ്പോഴാണ്
നിന്റെ ഞരമ്പുകളില്‍ നിന്നും ചെന്നിണം
ഞാന്‍ കടം കൊണ്ടത്
ഒരു നാള്‍ വരുമെന്ന്  വെറും വാക് പറയതെ
വരവിനായി ജന്മം  ബലി നല്‍കിയ
അമര രക്ത സാക്ഷികളുടെ:
ചിരിക്കുന്ന മുഖം ആണെന്റെ ചുവപ്പ് .
നേരിന്റെ പാതയില്‍ നേരത്തെ പോയവര്‍
കത്തിച്ചു വെച്ച ചൂട്ടില്‍ നിന്നും
പ്രതി മാനുഷ ശബ്ദത്തെ മാനുഷ ശബ്ദത്താല്‍
പോരിനു വിളിച്ചവന്റെ തീഷ്ണതയില്‍ നിന്നും
ഞാനന്റെ ചുവപ്പിനെ കണ്ടെടുത്തു
എന്റെ ചുവപ്പില്‍ സമത്വ ഭാവന വിരിയുന്ന നേരം
നഷ്ടമെന്നത് പോലും നമുക്ക് നേട്ടമാകും
കൈ കോര്‍ത്ത്‌ നീങ്ങാം  ഒരേ മനസോടെ
ഒരു സംഘമായി ലോകത്ത് പടരാം
ഈ കൊടി ചുവപ്പൊരു തണലായി വരും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ